ഡല്‍ഹി: റോക്കറ്റ് വേഗത്തില്‍ ആണ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ടുള്ള ലോക്സഭ സെക്രട്ടേറിയറ്റിന്റെ ഉത്തരവ് പുറത്തിറങ്ങിയത്. അതും ഒരു ദിവസത്തെ മുന്‍കാല പ്രാബല്യത്തോടെ. അങ്ങനെയെങ്കില്‍ രാഹുല്‍ ഗാന്ധിയെ ഔദ്യോഗിക വസതിയില്‍ നിന്ന് പുറത്തിറക്കാനുള്ള നീക്കവും അധികം വൈകാതെ ഉണ്ടാകും എന്നാണ് രാഷ്ട്രീയ നിരീക്ഷര്‍ കരുതുന്നത്. ഡല്‍ഹിയിലെ തുഗ്ലക് ലെയിനില്‍ 12- ാം നമ്പര്‍ വീട്ടിലാണ് രാഹുല്‍ ഗാന്ധിയുടെ താമസം. വര്‍ഷങ്ങളായി ഇവിടെയാണ് അദ്ദേഹം കഴിയുന്നത്. എല്ലാ രേഖകളിലും സ്ഥിരം വിലാസമായി നല്കിയിരിക്കുന്നതും 12, തുഗ്ലക് ലെയിന്‍, ഡല്‍ഹി എന്ന വിലാസമാണ്. അയോഗ്യനാക്കപ്പെട്ടതോടെ രാഹുല്‍ ഗാന്ധിയ്ക്ക് അദ്ദേഹത്തിന്റെ സ്ഥിരം മേല്‍വിലാസം കൂടി നഷ്ടപ്പെടും.