മാനനഷ്ടക്കേസിൽ രണ്ട് വർഷത്തെ തടവിന് ലഭിച്ചതിന് പിന്നാലെയാണ് വയനാട് എംപിയായ രാഹുൽ ഗാന്ധിയെ ലോക്സഭ അംഗത്വത്തിൽ നിന്നും അയോഗ്യനാക്കിയത്. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് Dis’Qualified MP എന്ന് ട്വിറ്റർ ബയോയിൽ കൂട്ടിച്ചേർത്തത്. പാർലമെന്റ് അംഗത്വത്തിൽ നിന്നും അയോഗ്യനായതിന് പിന്നാലെ തന്റെ ട്വിറ്റർ അക്കൗണ്ടിന്റെ ബയോയിൽ മാറ്റം വരുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇംഗ്ലീഷിൽ Dis’Qualified MP എന്നാണ് രാഹുൽ ഗാന്ധി തന്റെ ബയോയിൽ കുറിച്ചിരിക്കുന്നത്. അ'യോഗ്യൻ അല്ലെങ്കിൽ യോഗ്യതയുള്ള അയോഗ്യൻ എന്ന് അർഥം വരുന്ന രീതിയിലാണ് വായനാട് മുൻ എംപി തന്റെ അക്കൗണ്ടിൽ ചേർത്തിരിക്കുന്നത്. ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസിൽ രണ്ട് വർഷം തടവ് സൂറത്തിലെ കോടതി വിധിക്കുന്നത്. തുടർന്ന് ലോക്സഭ സെക്രട്ടറിയേറ്റ് കോൺഗ്രസ് നേതാവിന്റെ പാർലമെന്റ് അംഗത്വം റദ്ദാക്കുകയായിരുന്നു. അതേസമയം രാഹുൽ ഗാന്ധിക്കെതിരെ എടുത്ത നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ സത്യാഗ്രഹം രാജ്ഘട്ടിൽ ആരംഭിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കളും സത്യഗ്രഹത്തില്‍ പങ്കെടുക്കുന്നുണ്ട്. വൈകിട്ട് അഞ്ച് മണിവരെയാണ് സത്യഗ്രഹം.