header ad

മുഖം മാറുന്ന മലയാള സിനിമ; സീസിന്റെ ആദ്യ സൂപ്പർ റേഡിയൻസ് ലെൻസുകൾ കൊച്ചിയിലെത്തി

കാൾ സീസിന്റെ നൂതന ലെൻസ്‌ ശ്രേണിയിലെ പുതിയ താരോദയം സുപ്രീം റേഡിയൻസ് (Supreme Prime Radiance) ലെൻസുകൾ കേരളത്തിലെത്തി. ഓഗസ്റ്റ് സിനിമ നിർമിക്കുന്ന പതിമൂന്നാമത്തെ പേരിടാത്ത സിനിമയുടെ സെറ്റിൽ വച്ച് നിർമാതാവ് ശ്രീ ഷാജി നടേശനും നടൻ ശ്രീ കുഞ്ചാക്കോ ബോബനും ചേർന്നേ് ലെൻസ്‌ പുറത്തിറക്കി. എന്നും വിപണിയിലെത്തുന്ന ഏറ്റവും പുതിയ സിനിമ സാങ്കേതിക ഉപകരണങ്ങളെ ആദ്യമായി മലയാളികൾക്ക് പരിചയപ്പെടുത്തിയിട്ടുള്ള ഒപ്റ്റിക്കൽ ഇമേജിങ് സ്പെഷ്യലിസ്റ് ധീരജ് പള്ളിയിലിന്റെ ഉടമസ്ഥതയിലുള്ള ഡെയർ പികിച്ചേഴ്സ് തന്നെയാണ് ഈ നൂതന ലാർജ് ഫോർമാറ്റ് ലെൻസും മലയാളികൾക്കായി അവതരിപ്പിച്ചത്. ലൈൻ പ്രൊഡ്യൂസർ മിഥുൻ ഏബ്രഹാം, സംവിധായകൻ ജെകെ, ഛായഗ്രാഹകൻ ജയേഷ് നായർ എന്നിവവരുടെ സാന്നിധ്യത്തിലാണ് ലെൻസ് പുറത്തിറക്കിയത്. ജർമ്മനി ആസ്ഥാനമായി പ്രവർത്തിക്കുന്നു zeiss കമ്പനിയുടെ 175-ാം വാർഷികത്തിൽ നിർമിച്ച സ്പെഷ്യൽ എഡിഷൻ പ്രീമിയം സിനിമ ലെൻസുകളാണ് റേഡിയൻസ് സീരീസ്. ഏറ്റവും ഉയർന്ന ബിൽഡ് ക്വാളിറ്റിയിൽ നിർമിക്കപ്പെട്ടിട്ടുള്ള ഈ ലെൻസുകൾ എല്ലാ കാലാവസ്ഥയിലും മികച്ച ദൃശ്യാനുഭവം നൽകുന്നു. ആധുനിക ഡിജിറ്റൽ സിനിമ സങ്കൽപങ്ങളിൽ ഫിലിം കാലഘട്ടത്തിലെ വിൻറ്റെജ് ലെൻസ് ലുക്കുകളെ അനുസ്‌മരിപ്പിക്കുന്ന കൺട്രോൾഡ് സ്‌പെഷ്യൽ ഫ്ലെയേഴ്സ് ആണ് ഈ ലെൻസുകളുടെ ഏറ്റവും വലിയ പ്രത്യേകത . T * Blue എന്ന ഒരു സവിശേഷ കോട്ടിങ്ങിലൂടെയാണ് ഇത് സാധ്യമാകുന്നത്.


Leave a comment

Advertisement

ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image

Newsletter

Aliqu justo et labore at eirmod justo sea erat diam dolor diam vero kasd

Lorem ipsum dolor sit amet elit
Get In Touch

313, B Block, 3rd Floor, Privillion East Wing, S.G. Highway, Ahmedabad, Gujarat, 380054

+079 27632734

customercare@ahmedabadsubha.com

Follow Us

© Ahemdabad Subha News. All Rights Reserved. Designed & Developed by M/S Shadow Solutions