ഭോജ്പുരി നടി അകാൻക്ഷ ദുബെ ആത്മഹത്യ ചെയ്ത നിലയിൽ. ബനാറസിലെ ഹോട്ടൽ മുറിയിൽ നടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉത്തർ പ്രദേശിലെ ബാദോഹി ജില്ലയിലെ പാർസിപൂർ സ്വദേശിനിയാണ് മരണപ്പെട്ട അകാൻക്ഷാ. നായക് തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായി നടി ഇന്ന് ഞായറാഴ്ച സംഘത്തിനൊപ്പം ചേരാനിരിക്കെയാണ് താരം സ്വയം ജീവൻ അവസാനിപ്പിച്ചത്. രാവിലെ ഒമ്പത് മണിക്ക് മേക്കപ്പിനായി താരത്തെ ബന്ധപ്പെട്ടപ്പോൾ ഫോൺ എടുത്തില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ നടിയെ ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.