header ad

ഏപ്രിൽ 1 ലോക വിഡ്ഢി ദിനമായി ആചരിക്കുന്നത് എന്തുകൊണ്ട്? ചരിത്രവും സവിശേഷതകളും അറിയാം

എല്ലാ വർഷവും ഏപ്രിൽ ഒന്നാം തിയതിയാണ് ലോക വിഡ്ഢി ദിനം (April Fool's Day) ആയി ആചരിക്കുന്നത്. ഈ ദിവസങ്ങളിൽ എങ്ങനെ മറ്റുള്ളവരെ പറ്റിക്കാം, അല്ലെങ്കിൽ എങ്ങനെ പറ്റിക്കപ്പെടാതിരിക്കാം എന്നാണ് എല്ലാവരും ചിന്തിക്കുക. സുഹൃത്തുക്കളെയും, വീട്ടുകാരെയും നാട്ടുകാരെയും എല്ലാം ഒരു പോലെ പറ്റിക്കാൻ ശ്രമിക്കും ചിലർ ഈ ദിവസം. ആരെയും വിഷമിപ്പിക്കാതെ എന്ന വളരെ വിദ​ഗ്ധമായി പറ്റിക്കാനുള്ള മികച്ച ഒരു അവസരമാണ് ഈ ദിവസം. അതുകൊണ്ട് തന്നെ പലപ്പോഴും ഈ ദിവസം ആരെങ്കിലും എന്തെങ്കിലും കാര്യം പറഞ്ഞാൽ, അതിനി വളരെ പ്രധാനപ്പെട്ട വിഷയമാണെങ്കിൽ പോലും വിശ്വസിക്കണോ വേണ്ടയോ എന്ന് നമ്മൾ ഒന്ന് ചിന്തിച്ചെന്നിരിക്കും. യുറോപ്പുകാരാണ് ഈ ദിനം ആദ്യമായി ആചരിച്ചു തുടങ്ങിയതെന്നാണ് ചരിത്രം. പിന്നീട് വിവിധ രാജ്യങ്ങളിൽ ഈ ദിനം ആചരിക്കാൻ തുടങ്ങി. 1582-ലാണ് വിഡ്ഢി ദിനത്തിന്റെ തുടക്കമെന്നാണ് ചില ചരിത്രകാരന്മാർ അവകാശപ്പെടുന്നത്. 1582 ഏപ്രിൽ 1 ജൂലിയൻ കലണ്ടറിൽ നിന്ന് ഫ്രാൻസ് ഗ്രിഗോറിയൻ കലണ്ടറിലേക്ക് മാറിയതോടെയാണ് ഏപ്രിൽ ഫൂൾസ് ദിനം എന്ന ആചാരത്തിലേക്ക് വഴിവെച്ചത്. എന്നാൽ മിക്ക ആളുകളും ജൂലിയൻ കലണ്ടറിൽ നിന്ന് ഫ്രാൻസ് ഗ്രിഗോറിയൻ കലണ്ടറിലേക്കുള്ള മാറ്റത്തെ എതിർത്തിരുന്നു. അതുവരെ ഏപ്രില്‍ 1ന് തുടങ്ങിയിരുന്ന പുതുവര്‍ഷം പുതിയ കലണ്ടർ വന്നതോടെ ജനുവരി ഒന്നിലേക്ക് മാറ്റി. എന്നാൽ ഈ മാറ്റം പലരും അറിയാൻ വൈകുകയും ചെയ്തു. അതിനാൽ അന്ന് നിരവധി ആളുകൾ ജനുവരി 1നും ചിലര്‍ ഏപ്രില്‍ 1നും പുതുവത്സരം ആഘോഷിച്ചു. ഇത്തരത്തിൽ കലണ്ടർ മാറിയത് അറിയാത്തവരെയും ഈ മാറ്റത്തെ അം​ഗീകരിക്കാത്തവരെയും വിഡ്ഢികളാണെന്ന് പറഞ്ഞ് പരിഹസിക്കാൻ വേണ്ടിയാണ് ഏപ്രിൽ ഫൂൾ ഡേ ആചരിക്കപ്പെട്ടത്. ഫ്രാൻസാണ് ആദ്യമായി പുതിയ കലണ്ടർ അംഗീകരിച്ച് നടപ്പിൽ വരുത്തിയ രാജ്യം. പിൽക്കാലത്ത് എല്ലാവരും ഗ്രിഗോറിയൻ കലണ്ടറിലേക്ക് തന്നെ മാറിയെന്നാണ് ചരിത്രം പറയുന്നത്. ഇം​ഗ്ലീഷ് സാഹിത്യകാരൻ ജെഫ്രി ചോസറിന്റെ കാന്റർബെറി കഥയിൽ നിന്നാണ് ലോക വിഡ്ഢി ദിനം തുടങ്ങിയതെന്നും പറയപ്പെടുന്നുണ്ട്.


Leave a comment

Advertisement

ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image

Newsletter

Aliqu justo et labore at eirmod justo sea erat diam dolor diam vero kasd

Lorem ipsum dolor sit amet elit
Get In Touch

313, B Block, 3rd Floor, Privillion East Wing, S.G. Highway, Ahmedabad, Gujarat, 380054

+079 27632734

customercare@ahmedabadsubha.com

Follow Us

© Ahemdabad Subha News. All Rights Reserved. Designed & Developed by M/S Shadow Solutions