header ad

IPL 2023: ഉദിച്ചുയരാൻ ഹൈദരാബാദ്, തകർത്തടിക്കാൻ സഞ്ജു; ഐപിഎല്ലിൽ ഇന്ന് വാശിക്കളി

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. 2016ൽ കപ്പുയർത്തിയ ഹൈദരാബാദും കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ രാജസ്ഥാനും നേർക്കുനേർ വരുമ്പോൾ ആവേശം വാനോളം ഉയരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഉച്ചതിരിഞ്ഞ് 3.30നാണ് മത്സരം ആരംഭിക്കുക. മലയാളി താരം സഞ്ജു സാംസൺ കളത്തിലിറങ്ങുന്നു എന്നതാണ് ഇന്നത്തെ മത്സരത്തിൻറെ സവിശേഷത. സഞ്ജുവിന് കീഴിൽ കഴിഞ്ഞ തവണ മികച്ച പ്രകടനമാണ് രാജസ്ഥാൻ പുറത്തെടുത്തത്. ജോസ് ബട്ലർ, യുസ്വേന്ദ്ര ചഹൽ, രവിചന്ദ്രൻ അശ്വിൻ തുടങ്ങി ഒരുപിടി മികച്ച താരങ്ങളുമായാണ് രാജസ്ഥാൻറെ വരവ്. മറുഭാഗത്ത്, ദക്ഷിണാഫ്രിക്കൻ താരം എയ്ഡൻ മാർക്രമാണ് ഇത്തവണ ഹൈദരാബാദിനെ നയിക്കുക. അന്താരാഷ്ട്ര മത്സരങ്ങളുടെ ഭാഗമായതിനാൽ മാർക്രം ടീമിനൊപ്പം ചേരാത്ത സാഹചര്യത്തിൽ പേസർ ഭുവനേശ്വർ കുമാറാകും ഇന്ന് നായകൻ.


Leave a comment

Advertisement

ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image

Newsletter

Aliqu justo et labore at eirmod justo sea erat diam dolor diam vero kasd

Lorem ipsum dolor sit amet elit
Get In Touch

313, B Block, 3rd Floor, Privillion East Wing, S.G. Highway, Ahmedabad, Gujarat, 380054

+079 27632734

customercare@ahmedabadsubha.com

Follow Us

© Ahemdabad Subha News. All Rights Reserved. Designed & Developed by M/S Shadow Solutions