header ad

ചുണ്ടുകൾ വരണ്ടതാകുന്നോ? ചുണ്ടുകളിലെ പി​ഗ്മെന്റേഷൻ തടയാൻ തടയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

വേനൽക്കാലത്ത് പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് ചുണ്ടുകൾ വരണ്ടുപൊട്ടുന്നതും ചുണ്ടുകൾക്ക് ചുറ്റും നിറവ്യത്യാസം ഉണ്ടാകുന്നതും. ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഇല്ലാതെയാകുമ്പോഴും കൂടുതലായി വെയിൽകൊള്ളുമ്പോഴുമാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. ചുണ്ടുകൾ ഇരുണ്ടതാകുന്നതിന് മറ്റ് പല കാരണങ്ങളും ഉണ്ട്. പുകവലി, മലിനീകരണം, സൂര്യാഘാതം എന്നിവ അവയിൽ ചിലതാണ്. കീമോതെറാപ്പി, അനീമിയ, വിറ്റാമിനുകളുടെ കുറവ്, അമിതമായ ഫ്ലൂറൈഡിന്റെ ഉപയോഗം എന്നിവയും ചുണ്ടുകൾ ഇരുണ്ടാതാകാൻ കാരണമാകും. എന്നാൽ നിങ്ങൾ വിഷമിക്കേണ്ടതില്ല, ചുണ്ടുകൾക്ക് തിളക്കം നൽകാൻ സഹായിക്കുന്ന നിരവധി വീട്ടുവൈദ്യങ്ങൾ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. നാരങ്ങ: സിട്രസ് പഴങ്ങളുടെ തൊലിക്ക് മെലാനിൻ ഉണ്ടാകുന്നത് തടയാൻ കഴിയും, ഇത് ചുണ്ടുകൾ ഇരുണ്ടതാകുന്നത് തടയാൻ സഹായിക്കും. ദിവസവും രാത്രി ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ചുണ്ടിൽ നാരങ്ങ പുരട്ടുന്നത് ​ഗുണം ചെയ്യും. ഒരു ചെറുനാരങ്ങ എടുത്ത് മുറിച്ച ശേഷം ചുണ്ടിൽ മസാജ് ചെയ്യുക. അടുത്ത ദിവസം രാവിലെ തണുത്ത വെള്ളത്തിൽ ചുണ്ടുകൾ കഴുകുക. ദിവസവും രാത്രിയിൽ ഉറങ്ങുന്നതിനുമുമ്പ് ഇത് ആവർത്തിക്കുക. 30 ദിവസം വരെ ഇത് പതിവായി ചെയ്താൽ ഫലം ലഭിക്കും.


Leave a comment

Advertisement

ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image

Newsletter

Aliqu justo et labore at eirmod justo sea erat diam dolor diam vero kasd

Lorem ipsum dolor sit amet elit
Get In Touch

313, B Block, 3rd Floor, Privillion East Wing, S.G. Highway, Ahmedabad, Gujarat, 380054

+079 27632734

customercare@ahmedabadsubha.com

Follow Us

© Ahemdabad Subha News. All Rights Reserved. Designed & Developed by M/S Shadow Solutions