header ad

ഗീതികയായി അഹാന കൃഷ്ണ; 'അടി' വിഷുവിന് തിയേറ്ററുകളിലെത്തും

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രമാണ് "അടി". ചിത്രത്തിലെ അഹാനയുടെ ക്യാരക്ടർ പോസ്റ്റർ അണിയറക്കാർ പുറത്തുവിട്ടു. ​ഗീതിക എന്ന കഥാപാത്രത്തെയാണ് അഹാന ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സന്തോഷകരമായ ഒരു ജീവിതം ആ​ഗ്രഹിക്കുന്ന ഒരു സിംപിൾ പെൺകുട്ടി എന്നാണ് ഈ കഥാപാത്രത്തിന് നൽകിയിരിക്കുന്ന വിശേഷണം. കഴിഞ്ഞ ദിവസം ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ധ്രുവന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരുന്നു. ജോബി വർ​ഗീസ് എന്ന കഥാപാത്രത്തെയാണ് ധ്രുവൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രം ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും. ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ അടിയുടെ റിലീസ് തീയതി അറിയിച്ചത്. കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രം വളരെ വേ​ഗം തന്നെ ട്രെൻഡിങ് ആയിരുന്നു. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രശോഭ് വിജയനാണ് ചിത്രത്തിന്റെ സംവിധാനം. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ. ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്ന അടി വിഷുവിനു കുടുംബമായി തിയേറ്ററിൽ ആസ്വാദന മിഴിവേകുന്ന ചിത്രമാണെന്നുറപ്പാണ്.


Leave a comment

Advertisement

ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image ad image

Newsletter

Aliqu justo et labore at eirmod justo sea erat diam dolor diam vero kasd

Lorem ipsum dolor sit amet elit
Get In Touch

313, B Block, 3rd Floor, Privillion East Wing, S.G. Highway, Ahmedabad, Gujarat, 380054

+079 27632734

customercare@ahmedabadsubha.com

Follow Us

© Ahemdabad Subha News. All Rights Reserved. Designed & Developed by M/S Shadow Solutions